13/9/25
ദോഹ. ഖത്തറിലെ എല്ലാത്തരം സമുദ്ര ഗതാഗതത്തിനും ഇന്ന് മുതല്‍ രണ്ടു ദിവസത്തേക്ക് താല്‍ക്കാലിക വിലക്കേർപ്പെടുത്തി. ഗതാഗത മന്ത്രാലയത്തിന്റേതാണ് നിർദേശം. സെപ്റ്റംബർ 14, 15 തീയതികളിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയ്ക്ക് ദോഹ വേദിയാകുന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായ പൊതുസുരക്ഷയുടെ ഭാഗമായാണ് സമുദ്ര ഗതാഗതം നിരോധിച്ചിരിക്കുന്നതെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.