15/9/25
റിയാദ് ∙ സൗദിയിൽ ഒരാഴ്ചയ്ക്കിടെ വിവിധ നിയമ ലംഘനങ്ങൾക്കു പിടിക്കപ്പെട്ട വ്യത്യസ്ത രാജ്യക്കാരായ 11,687 പേരെ നാടുകടത്തി. ഈ കാലയളവിൽ 21339 നിയമലംഘകർ അറസ്റ്റിലായി. ഇതിൽ 12,955 പേർ താമസ കുടിയേറ്റ നിയമം ലംഘിച്ചവരും 4,1198 പേർ അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചവരും 4,186 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. അറസ്റ്റിലായവരുടെ രേഖകൾ ശരിപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട നയതന്ത്ര കാര്യാലയങ്ങളോട് ആവശ്യപ്പെട്ടു.