15/9/25
ദുബായ് ∙ യുഎഇയിൽ ഇന്ന് (15) തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ രാവിലെ നേരിയ മേഘാവരണം കാണാം. അബുദാബിയിലും ദുബായിലും 39°സെൽഷ്യസ് വരെയും ഷാർജയിൽ 38°സെൽഷ്യസ് വരെയും താപനില ഉയരും.