• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
യുപിഐ വഴിയുള്ള പണമിടപാടുകളിൽ നിശ്ചിത കാറ്റഗറികളുടെ പണമിടപാട് പരിധി ഉയര്‍ത്തി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ.

16/9/25



പണമിടപാടുകൾ കൂടുതൽ സുഗമമായി നിർവഹിക്കാനാണ് ഈ മാറ്റങ്ങൾ. നികുതി അടവ്, ഇൻഷുറൻസ്, ഇ എം ഐ, സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങൾ എന്നിവയുടെ പരിധിയാണ് ഉയർത്തിയത്. അതേസമയം വ്യക്തിഗത പണമിടപാടുകളുടെ പരിധി മാറ്റമില്ലാതെ തുടരുകയാണ്. സ്റ്റോക്ക് മാർക്കറ്റ് ഇടപാടുകൾക്കും ഇൻഷുറൻസ് അടവുകൾക്കും പരിധി രണ്ട് ലക്ഷം രൂപയായിരുന്നു. എന്നാൽ ഇത് പുതിയ മാറ്റത്തോടെ അഞ്ച് ലക്ഷമായി ഉയർത്തി. നികുതി യാദവിന്റെ പരിധിയും ഒരു ലക്ഷം എന്നതിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്തിയിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് ബില്ലുകൾ ഇനി ഒറ്റത്തവണ അഞ്ച് ലക്ഷം വരെ അടയ്ക്കാം. പ്രതിദിനം ആറ് ലക്ഷം രൂപ എന്നതാണ് പരിധി. വായ്പ, ഇ എം ഐ അടവുകൾക്ക് പ്രതിദിനം പത്ത് ലക്ഷം രൂപയാണ് പരിധി. ഒറ്റത്തവണ അഞ്ച് ലക്ഷം രൂപയും അടയ്ക്കാം. കൂടാതെ ഇപ്പോൾ ഒറ്റ പേയ്‌മെന്റിൽ രണ്ട് ലക്ഷം രൂപയ്ക്ക് സ്വർണം വാങ്ങാം. പ്രതിദിനം ആറ് ലക്ഷം രൂപയ്ക്ക് വരെ ഒരാൾക്ക് സ്വർണം വാങ്ങാവുന്നതാണ്. ടേം ഡെപ്പോസിറ്റ് രണ്ട് ലക്ഷത്തിൽ നിന്നും അഞ്ച് ലക്ഷമായി ഉയർത്തിയിട്ടുണ്ട്. ഇവയുടെ പ്രതിദിന പരിധിയും അഞ്ച് ലക്ഷം രൂപയാണ്. ഡിജിറ്റൽ അക്കൗണ്ട് ഓപ്പൺ ചെയ്യുന്നവർക്ക് ഇനി മുതൽ രണ്ട് ലക്ഷം രൂപയാണ് പരിധി. വ്യക്തിഗത പണമിടപാടുകളിൽ ഇപ്പോഴും പ്രതിദിനം ഒരു ലക്ഷം രൂപ തന്നെയാണ് പരിധി.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.