16/9/25
തിരുവനന്തപുരം ∙. പൊലീസ് അതിക്രമം സംബന്ധിച്ച അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു സ്റ്റാലിന്റെ റഷ്യയല്ലെന്നു മുഖ്യമന്ത്രി ഓര്‍ക്കണമെന്നും സ്റ്റാലിന്‍ ചമയാന്‍ ശ്രമിച്ചാല്‍ ചോദ്യം ചെയ്യുമെന്നും സതീശന്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കും വരെ രണ്ട് എംഎല്‍എമാര്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്നും സതീശന്‍ പറഞ്ഞു. സതീശന്റെ പ്രസംഗം ഭരണപക്ഷം തടസപ്പെടുത്താന്‍ ശ്രമിച്ചത് ബഹളത്തിനിടയാക്കി. തന്നെ തടസപ്പെടുത്തിയാല്‍ മുഖ്യമന്ത്രിയെയും സംസാരിക്കാന്‍ അനുവദിക്കില്ലെന്ന സതീശന്‍ പറഞ്ഞതോടെ സ്പീക്കര്‍ ഇടപെട്ട് ഭരണപക്ഷംഗങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു.