16/9/25
കോട്ടയം: കുട്ടികള്‍ പാടി നടന്ന ”മഴ മഴ, കുട കുട.. മഴ വന്നാല്‍ പോപ്പിക്കുട…” എന്ന ജനപ്രിയ പരസ്യവാചകം മലയാളികള്‍ക്ക് മറക്കാനാകില്ല. ഈ വാചകത്തിന്റെ സ്രഷ്ടാവും പ്രശസ്ത പരസ്യ കോപ്പിറൈറ്ററുമായ ശങ്കര്‍ കൃഷ്ണമൂര്‍ത്തി (ശിവ കൃഷ്ണമൂര്‍ത്തി) ചെന്നൈയില്‍ അന്തരിച്ചു. മലയാള പരസ്യലോകത്ത് ആധുനികതയുടെ ആദ്യ മുഖമായി മാറിയ വ്യക്തിയായിരുന്നു അദ്ദേഹം.
1939-ല്‍ ആലപ്പുഴയില്‍ ജനിച്ച ശങ്കര്‍ കൃഷ്ണമൂര്‍ത്തി 1975 മുതല്‍ 1990 വരെ കോട്ടയത്തായിരുന്നു താമസം. ”പുറത്ത് നിന്ന് നോക്കിയാല്‍ ചെറിയ കട, അകത്തോ അതിവിശാലമായ ഷോറൂം” എന്ന കോട്ടയം അയ്യപ്പാസ് പരസ്യവാചകവും അദ്ദേഹത്തിന്റെ കൃതിയാണ്.
ഭീമ ജൂവലറിയുടെ ‘ഭീമ ബോയ്’, കോട്ടയത്തെ പാലത്തിങ്കല്‍ കുടുംബത്തിന്റെ ഉത്പന്നമായ പാലാട്ട് അച്ചാര്‍ ‘പാലാട്ട് രുചി ലോകത്തിന്റെ സാമ്രാട്ട്” എന്ന അദ്ദേഹത്തിന്റെ വാചകങ്ങളാണ് ബ്രാന്‍ഡിനെ ജനപ്രിയമാക്കിയത്. ജമഹമമേയഹല എന്ന ഇംഗ്ലീഷ് വാക്കിനെയും പാലത്തിങ്കല്‍ എന്ന കുടുംബപ്പേരിനെയും ചേര്‍ത്ത് തന്നെയാണ് ”പാലാട്ട്” എന്ന പേര് നല്‍കിയത്. വി ഗൈഡ് അടക്കം നിരവധി ബ്രാന്‍ഡുകള്‍ക്കും പേരിടുകയും ചെയ്തു.