17/9/25
മസ്‌കത്ത് ∙ ഒമാനില്‍ ഇനി ഐഡി കാര്‍ഡിന്റെയും ഡ്രൈവിങ് ലൈസന്‍സിന്റെയും ഡിജിറ്റല്‍ പതിപ്പുകള്‍ക്കും സാധുത. റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പൊലീസ് അടക്കമുള്ള സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഫിസിക്കല്‍ കാര്‍ഡുകള്‍ കൈവശം ഇല്ലെങ്കില്‍ ഡിജിറ്റല്‍ ഐഡി സമര്‍പ്പിച്ചാല്‍ മതിയെന്ന് ആര്‍ഒപി വക്താവ് അറിയിച്ചു.