17/9/25
മനാമ സിറ്റി∙ ബഹ്റൈനിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ 23കാരനായ യുവാവ് മരിച്ചു. 7 പേരെ അധികൃതർ രക്ഷപ്പെടുത്തി.ഇന്നലെ സമാഹീജിലെ ഒരു വീട്ടിലാണ് തീപിടിത്തമുണ്ടായത്. സിവിൽ ഡിഫൻസ് ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. 23കാരനെ ഉൾപ്പെടെ വീട്ടിനുള്ളിൽ ഉണ്ടായിരുന്ന 8 പേരെയും രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വഴിയാണ് യുവാവ് മരിച്ചത്.