• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
ഡേറ്റിങ് ആപിലെ പോക്‌സോ കേസ്‌ കേരളത്തിൽ ആദ്യത്തേത്‌; ജാ​ഗ്രത വേണം

18/9/25



കാസർകോട്‌: ഡേറ്റിങ് ആപ്‌ ദുരുപയോഗം ചെയ്‌ത്‌ കുഞ്ഞുങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്‌ത കേസ്‌ കേരളത്തിൽ ആദ്യത്തേതാണെന്ന്‌ കാസർകോട്‌ ജില്ലാ പെലീസ്‌ മേധാവി വിജയ്‌ ഭാരത്‌ റെഡി. ഇ‍ൗ ആപിൽ പ്രവേശിക്കുന്നതിന്‌ പൂർണമായ വ്യക്തിവിവരങ്ങൾ രേഖകൾ സഹിതം നൽകണമെന്നില്ല. പകരം പതിനെട്ട്‌ വയസ്‌ പൂർത്തിയായെന്ന്‌ സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകും. ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ഇത്തരം സാക്ഷ്യപ്പെടുത്തൽ മതി. ഇ‍ൗ പഴുത്‌ ഉപയോഗിച്ചാണ്‌ ഇരയാക്കപ്പെട്ട വിദ്യാർഥി 14 വയസുമുതൽ ആപ്‌ ഉപയോഗിച്ച്‌ തുടങ്ങിയത്‌. ഇ‍ൗ കുറ്റകൃത്യത്തിന്റെ പശ്‌ചാത്തലത്തിൽ ആപിനെതിരെ നിയമനടപടി സ്വീകരിക്കും. ആപുകളിൽ പ്രവേശിക്കാൻ വ്യക്തിവിവരങ്ങളും രേഖകളും നിർബന്ധമാക്കുന്ന നിയമ നിർമാണത്തിന്റെ സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും ജില്ലാ പെലീസ്‌ മേധാവി പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ നിയമം, ഐടി കുറ്റകൃത്യങ്ങൾ തടയുന്നതിനുമുള്ള നിയമപ്രകാരവുമുള്ള നടപടി കേസിലുണ്ടാവും.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.