ഷാർജ ∙ കളിയാട്ടം യുഎഇയുടെ രണ്ടാം വാർഷിക മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പരിപാടിയുടെ പോസ്റ്റർ പ്രകാശനം നർത്തകിയും നടിയുമായ ലക്ഷ്മി ഗോപാലസ്വാമി നിർവഹിച്ചു. കളിയാട്ടം യുഎഇ ചെയർമാൻ നിജിത്ത് ചന്ദ്രൻ, പ്രസിഡന്റ് പ്രദീപ്, സെക്രട്ടറി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.