22/9/25
തിരുവനന്തപുരം ∙ സർക്കാർ വകുപ്പുകളിൽ കരാർ, ദിവസ വേതനാടിസ്ഥാനത്തിൽ രാഷ്ട്രീയ നിയമനം നേടി ജോലി ചെയ്യുന്നവരിൽ 10 വർഷം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്താൻ സർക്കാർ ശ്രമം തുടങ്ങി. വിവിധ വകുപ്പുകളിൽ ഇത്തരത്തിൽ ജോലി ചെയ്യുന്നവരുടെ കണക്കു ശേഖരിക്കുകയാണ്. ഏറ്റവും കൂടുതൽ കരാർ ജീവനക്കാർ ജോലി ചെയ്യുന്ന വകുപ്പുകളിലൊന്നായ സാംസ്കാരിക വകുപ്പിനു കീഴിലെ സ്ഥാപനങ്ങൾ കണക്കു കൈമാറി. മറ്റു വകുപ്പുകൾ ഉടൻ പട്ടിക നൽകണമെന്നാണു നിർദേശം.