22/9/25
ന്യൂഡൽഹി : ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ സ്ഥിരം വി സി നിയമനത്തിൽ ഗവർണർക്ക് വീണ്ടും തിരിച്ചടി. ഗവർണറുടെ ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. സർവകലാശാലകളിലെ സ്ഥിരം വി സി നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നായിരുന്നു ഗവർണറുടെ ആവശ്യം. ഗവർണറുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. സുധാൻഷു ധുലിയ കമ്മിറ്റിയുടെ റിപ്പോർട്ട് വരട്ടെയെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ ബി പർദിവാല അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.