22/9/25
തിരുവനന്തപുരം: പഴുതില്ലാതെയും അതിവേഗത്തിലും കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയ്യാറാക്കാൻ കേരള പൊലീസ് നിർമിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നു. ഇതിനായി കേരള പൊലീസ് ‘ആർടിഫിഷ്യൽ ഇന്റലിജൻസ് പ്രൊജക്ട്’ ആരംഭിച്ചു. പൊലീസിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്ന ഉപകരണങ്ങൾ നിർമിക്കാനും എഐ സാങ്കേതിക വിദ്യ ഉപയോഗിക്കും. രാജ്യത്തിന് മാതൃകയായ ഒട്ടേറെ സ്‌മാർട്ട് പദ്ധതികൾക്ക് തുടക്കം കുറിച്ച കേരള പൊലീസിന്റെ തൊപ്പിയിൽ മറ്റൊരു പൊൻതൂവലാകുകകയാണ് എഐ സാങ്കേതിക വിദ്യയുടെ ഉപയോഗം.