• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
പിൽസ് നീതിമേള നാളെ

22/9/25



ദുബായ്: പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) മോഡൽ സർവീസ് സൊസൈറ്റി (എംഎസ്എഎസ്)യുമായി സഹകരിച്ച്‌ സംഘടിപ്പിക്കുന്ന നീതിമേള ഞായറാഴ്ച ദുബായിൽ നടക്കും. റാഷിദിയ പേസ് മോഡേൺ ബ്രിട്ടീഷ് സ്‌കൂളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് ആറുവരെയാണ്‌ പരിപാടി. പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്ക്‌ മേളയിലൂടെ പരിഹാര നിർദേശങ്ങൾ ലഭ്യമാകും. പ്രവാസി ഇന്ത്യക്കാരായ യുഎഇ നിവാസികൾക്കും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക്‌ തിരിച്ചുപോയവർക്കും അവസരം പ്രയോജനപ്പെടുത്താം. മേളയിൽ പങ്കെടുക്കുന്നവർക്കായി റാഷിദിയ മെട്രോ സ്റ്റേഷനിൽനിന്ന്‌ പേസ് സ്‌കൂളിലേക്ക് ബെല്ലോ സൗജന്യ ഷട്ടിൽ ബസ് സർവീസ്‌ ഒരുക്കിയിട്ടുണ്ട്. 0529432858 എന്ന വാട്‍സാപ് നമ്പറിലും neethimela@gmail.com എന്ന മെയിലിലും പരാതി സമർപ്പിക്കാം. നാട്ടിലും യുഎഇയിലുമുള്ള അഭിഭാഷക സമിതി പരാതി പരിശോധിച്ച് പരിഹാരം നിർദേശിക്കും. മേളയുടെ സുഗമമായ നടത്തിപ്പിനായി റിട്ട. ജസ്റ്റിസ് പി കെ ശംസുദ്ധീൻ, മുൻ അംബാസഡർ ടി പി ശ്രീനിവാസൻ എന്നിവർ രക്ഷാധികാരികളും മോഹൻ എസ് വെങ്കിട്ട് ചെയർമാനും അഡ്വ. അസീസ് തോലേരി കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. പിൽസ് ചെയർമാൻ അഡ്വ. ഷാനവാസ് കാട്ടകത്ത്‌ (ചീഫ് കോഓർഡിനേറ്റർ), അഡ്വ. അബ്‌ദുൾ അസീസ് (ചെയർമാൻ), അഡ്വ. അനിൽ കൊട്ടിയം (കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ അഭിഭാഷക പാനലും പ്രവർത്തിക്കുന്നു.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.