ദുബായ് : ദുബായ് നഗരത്തിന് മറ്റൊരു പുഷ്‌പകാലം സമ്മാനിക്കാനൊരുങ്ങി മിറാക്കിൾ ഗാർഡൻ. 15 കോടിയിലധികം പൂക്കളാലും അലങ്കാരങ്ങളാലും ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന മിറാക്കിൾ ഗാർഡനിന്റെ 14–ാം പതിപ്പ് 29 മുതൽ ആരംഭിക്കും. ഈ വർഷവും പുതുമകളും അത്ഭുതങ്ങളും കാത്തിരിക്കുന്നതായി മിറാക്കിൾ ഗാർഡൻ ഗ്രൂപ്പ് സിഇഒ എൻജിനിയർ മുഹമ്മദ് സാഹിർ ഹമ്മാദി പറഞ്ഞു.
പുതിയ പ്രമേയങ്ങളും ആകർഷണീയമായ പുഷ്‌പമേളയും സന്ദർശകർക്ക് കല, പ്രകൃതി, സാങ്കേതിക വിദ്യ എന്നിവയുടെ അതുല്യ അനുഭവം നൽകുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഒന്പതുമുതൽ രാത്രി 11 വരെയും വാരാന്ത്യങ്ങളിൽ രാവിലെ ഒന്പതുമുതൽ രാത്രി 12 വരെയുമാണ് പ്രവേശനം. ടിക്കറ്റുകൾ ഓൺലൈനായും നേരിട്ടും ലഭ്യമാണ്. യുഎഇ നിവാസികൾക്ക് പ്രത്യേക കിഴിവും ഉണ്ടായിരിക്കും.