22/9/25
ദുബായ് ∙ കളത്തിലെ കളിമികവിനേക്കാൾ കളിക്കളത്തിലെ വിവാദങ്ങളാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടങ്ങളിൽ പലപ്പോഴും ചർച്ചയാകാറുള്ളത്. ഏഷ്യാകപ്പിലും അതിനു മാറ്റമില്ല. സൂപ്പർ ഫോർ മത്സരത്തിൽ പാക്കിസ്ഥാനെ ഇന്ത്യയെ ആറു വിക്കറ്റിനു തകർത്തെങ്കിലും മത്സരത്തിനിടെ പാക്ക് താരങ്ങൾ നടത്തിയ ‘പ്രകോപനങ്ങളുടെ’ വാർത്തകളാണ് ചർച്ചാവിഷയം. കളി തോറ്റെങ്കിലും വാക്പോരും ആംഗ്യങ്ങളുമായി മുന്നിൽനിന്നത് പാക്ക് താരങ്ങൾ തന്നെയാണ്. മത്സരത്തിനിടെ തങ്ങളെ ‘ചൊറിഞ്ഞ’ പാക്കിസ്ഥാൻ പേസർ ഹാരിസ് റൗഫിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരങ്ങളായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും