22/9/25
ദുബായ് ∙ യുഎഇയിലെ സ്കൂളുകളിൽ ഓൺലൈൻ ഭക്ഷണ വിതരണത്തിന് കർശന വിലക്കേർപ്പെടുത്തി അധികൃതർ. വിദ്യാർഥികളിൽ ആരോഗ്യപരമായ ഭക്ഷണശീലങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി. രാജ്യത്തെ പ്രമുഖ സ്കൂളുകളെല്ലാം ഇതിനകം തന്നെ ഈ നിർദേശം നടപ്പാക്കിത്തുടങ്ങി. തലാബത്, നൂൺ പോലുള്ള ഓൺലൈൻ ഫൂഡ് ഡെലിവറി സേവനങ്ങൾക്കാണ് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിദ്യാർഥികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി. കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുന്നതിന് വിവിധ സ്കൂളുകൾ സ്വന്തം നിലയിൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.