22/9/25
മസ്‌കത്ത് ∙ ഒമാനില്‍ ഡിജിറ്റല്‍ ടാക്‌സ് സ്റ്റാംപ് മൂന്നാം ഘട്ടം അടുത്ത മാസം ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഒമാന്‍ നികുതി അതോറിറ്റി അറിയിച്ചു. ഡിജിറ്റല്‍ ടാക്‌സ് സ്റ്റാംപ് ( ഡിടിഎസ്) ഇല്ലാത്ത ശീതളപാനീയങ്ങള്‍ വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ല. ഇറക്കുമതിക്കാര്‍ക്കും, നിര്‍മാതാക്കള്‍ക്കും, ചില്ലറ വ്യാപാരികള്‍ക്കും ഡിടിഎസ് ആവശ്യകതകള്‍ പൂര്‍ണമായി പാലിക്കണം.