22/9/25
രാവിലെ തകർത്ത റെക്കോർഡ് ഉച്ചയ്ക്ക് വീണ്ടും പുതുക്കിയെഴുതി സ്വർണത്തിന്റെ കുതിച്ചുകയറ്റം. രാജ്യാന്തര വില വീണ്ടും ഔൺസിന് 3,700 ഡോളറും ഭേദിച്ച് കാഴ്ചവയ്ക്കുന്ന മുന്നേറ്റമാണ് ആവേശക്കാറ്റായി കേരളത്തിലും ആഞ്ഞടിക്കുന്നത്. ഇന്നുച്ചയ്ക്ക് സംസ്ഥാനത്ത് ഗ്രാമിന് 45 രൂപ കൂടി വർധിച്ച് വില 10,365 രൂപയായി. പവന് 360 രൂപ മുന്നേറി 82,920 രൂപയുമെത്തി.