22/9/25
കേരള സര്‍വകലാശാലയില്‍ വീണ്ടും ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി വിസി മോഹനന്‍ കുന്നുമ്മല്‍. നാല് മാസത്തിലൊരിക്കല്‍ സെനറ്റ് യോഗം ചേരണമെന്ന ചട്ടമാണ് മറികടന്നത്. ഇത്തവണ നവംബര്‍ ഒന്നിന് സെനറ്റ് യോഗം വിളിച്ചിരിക്കുകയാണ് വിസി. അവസാനം ജൂണ്‍ 17നാണ് സെനറ്റ് യോഗം ചേര്‍ന്നത്. ഇത് പ്രകാരം ഒക്ടോബര്‍ 16നുള്ളിലാണ് അടുത്ത സെനറ്റ് ചേരേണ്ടത്. ഇതാണ് ഇപ്പോള്‍ മറികടന്നിട്ടുള്ളത്.
മുമ്പും പലതവണ വിസി ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത്തവണ ഗവര്‍ണര്‍ക്ക് പങ്കെടുക്കേണ്ടതിനാലാണ് ഇതെന്നാണ് മോഹനന്‍ കുന്നുമ്മലിന്റെ വിശദീകരണം. മുമ്പ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വിസിക്കെതിരെ പൊലീസില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുക വരെയുണ്ടായി. ഇതിനിടെയാണ് പുതിയ ചട്ടലംഘനം.