23/9/25
ദോഹ ∙ ഖത്തറിലെ മലയാളി എൻജിനീയർമാരുടെ കൂട്ടായ്മയായ എൻജിനീയേഴ്സ് ഫോറം എൻജിനീയേഴ്സ് ഡേ ആചരിച്ചു. ഭാരത രത്ന എം വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 ആണ് എൻജിനീയേഴ്സ് ഡേ ആയി ഇന്ത്യയിൽ ആചരിക്കുന്നത്. മെസീല റിസോർട്ടിൽ ശനിയാഴ്ച്ച നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ ആണ് എൻജിനീയേഴ്സ് ഡേ പരിപാടികൾ ഉദ്ഘാടനം ചെയ്തത്.