23/9/25
പാരിസ്:കഴിഞ്ഞ വർഷത്തെ മികച്ച ഫുട്‌ബോൾ കളിക്കാർക്കുള്ള ബാലൻ ഡി ഓർ പുരസ്‌കാരം പുരുഷന്മാരിൽ പിഎസ്‌ജി ക്ലബ്ബിന്റെ ഫ്രഞ്ച് മുന്നേറ്റക്കാരൻ ഉസ്‌മാൻ ഡെംബെലെയും വനിതകളിൽ സ്‌പെയ്‌നിന്റെ ഐതാന ബൊൻമാറ്റിയും സ്വന്തമാക്കി. ഫ്രഞ്ച് മാഗസിൻ ‘ഫ്രാൻസ് ഫുട്‌ബോൾ’ ഏർപ്പെടുത്തിയ വിഖ്യാത പുരസ്‌കാര ജേതാക്കളെ കായിക പത്രപ്രവർത്തകരുടെ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. പാരിസിൽ നടന്ന ചടങ്ങിൽ 13 വിഭാഗങ്ങളിലെ പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു.
ഡെംബലെ ആദ്യമായാണ് ഇൗ ലോക അംഗീകാരം നേടുന്നത്. ബൊൻമാറ്റി തുടർച്ചയായി മൂന്നാം തവണ പുരസ്‌കാരത്തിന് അർഹയായി. മാഞ്ചസ്‌റ്റർ സിറ്റിയുടെ ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻ ല്യൂജി ദൊന്നരുമ്മയാണ് മികച്ച ഗോൾകീപ്പർ. ഫ്രഞ്ച് ക്ലബ്ബായ പിഎസ്‌ജിയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയ ലൂയിസ് എൻറികെ മികച്ച പരിശീലകനുള്ള ബഹുമതി നേടി.