23/9/25
മസ്‌കത്ത് ∙ സമൂഹമാധ്യമം വഴി പ്രണയക്കെണിയൊരുക്കി രണ്ട് ലക്ഷം റിയാലിലേറെ തട്ടിയെടുത്ത സംഘം അറസ്റ്റില്‍. അറബ് രാജ്യക്കാരായ ആറ് പ്രവാസികളെയാണ് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) പിടികൂടിസ്ത്രീയെന്ന വ്യാജേന പ്രതികള്‍ ഇരയുമായി പ്രണയ ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് തന്റെ കുടുംബം പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഇരയോട് രണ്ട് ലക്ഷം റിയാലില്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നു. വിവരം ലഭിച്ച ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് ആണ് പ്രതികളെ പിടികൂടിയത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചുയത്.