23/9/25
കാബൂറ: കേളി സൗഹൃദ വേദി കാബൂറയുടെ ഈ വർഷത്തെ വിപുലമായ ഓണഘോഷപരിപാടിയായ 'ഓണനിലാവ് 2025 ' ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. അനന്തപുരി പോളി ക്ലിനിക്കിൽ വച്ച് സാമൂഹ്യ പ്രവർത്തകൻ രാമചന്ദ്രൻ താനൂരിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി രാജേഷ് കെ വി അനന്തപുരി പോളി ക്ലിനിക് മാനേജർ വാസുദേവൻ തളിയാറയ്ക്ക് നൽകിക്കൊണ്ടാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.
അനന്തപുരി പോളി ക്ലിനിക്ക് ഹാളിൽ നടന്ന പരിപാടിയിൽ കാബൂറ മേഖലയിലെ നിരവധി പേർ പങ്കെടുത്തു. കാബൂറ ലുലു ബ്രാഞ്ച് മാനേജർ അബീഷ്, അൽ മുദിഷ് കമ്പനി പ്രതിനിധി ബഷീർ, മെമ്പർമാരായ ആന്റണി പി കെ കൂടാതെ കേളി സൗഹൃദ വേദിയുടെ പ്രവർത്തകന്മാർ എന്നിവർ സംസാരിച്ചു.
ഈ വർഷത്തെ കേളി സൗഹൃദ വേദിയുടെ ഓണാഘോഷം കാബൂറയിലെ അൽ ജവാഹറ ഇവന്റ് ഹാളിൽ ഒക്ടോബർ 17 വെള്ളിയാഴ്ച നടക്കും. സാംസ്‌കാരിക സദസ്, ഗാനമേള, നാടൻ പാട്ട്, ക്ലാസിക്കൽ ഡാൻസ്, മാപ്പിളപ്പാട്ട്, മാവേലിവരവ്, ഒപ്പന, തിരുവാതിര കളി, ഘോഷയാത്ര, ചെണ്ടമേളം, ഗെയിം ഷോ, മറ്റു വിവിധ പരിപാടികൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രകാശന ചടങ്ങിൽ കേളി സൗഹൃദ വേദി കാബൂറ സെക്രട്ടറി പ്രശാന്ത് സ്വാഗതവും കേളി സൗഹൃദ വേദി ജോയിന്റ് സെക്രട്ടറി ബൈജു നന്ദിയും നിർവഹിച്ചു.