• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
ലാറ്റിൻ അമേരിക്കയിലേക്ക് കടന്നുകയറി ചൈന; അർജന്റീനയെ ‘രക്ഷിക്കാമെന്ന്’ അമേരിക്ക, ‘സോയാബീൻ’ യുദ്ധവും മുറുകുന്നു

23/9/25



കടക്കെണിയിലും കറൻസിയായ പെസോയുടെ മൂല്യത്തകർച്ചയിലും നട്ടംതിരിയുന്ന ലാറ്റിൻ അമേരിക്കൻ രാജ്യമായ അർജന്റീനയെ കരകയറ്റാമെന്ന വാഗ്ദാനവുമായി അമേരിക്ക. വായ്പാ സഹായം ഉൾപ്പെടെ എല്ലാ സാഹയങ്ങളും പരിഗണിക്കുന്നുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് പറഞ്ഞു. അമേരിക്കൻ‌ ഡോളറിനെതിരെ അർജന്റൈൻ കറൻസിയായ പെസോയുടെ മൂല്യം സർവകാല താഴ്ചയായ 1,500 നിലവാരത്തിലേക്ക് ഇടിഞ്ഞതാണ് പ്രധാന പ്രതിസന്ധി. 2023ൽ 200 ശതമാനത്തിനും മുകളിലേക്ക് കത്തിക്കയറിയ പണപ്പെരുപ്പം പിന്നീട് കുറഞ്ഞതെങ്കിലും ഇപ്പോഴും 50 ശതമാനത്തോളമുണ്ട്. രാജ്യത്ത് ദരിദ്രരുടെ അനുപാതം 40 ശതമാനമെന്ന ഗുരുതരമായ ഉയരത്തിലെത്തി. അർജന്റീനയുടെ വിദേശ നാണയ ശേഖരം ആകെ 600 കോടി ഡോളറിനടുത്തേയുള്ളൂ. ജിഡിപിയുടെ 80 ശതമാനമാണ് ഗവൺമെന്റിന്റെ കടബാധ്യത. വായ്പാത്തിരിച്ചടവ് പലതവണ മുടങ്ങിയതും തിരിച്ചടിയായി. ജിഡിപി വളർച്ച കഴിഞ്ഞപാദത്തിൽ 6.5% വളർന്നതുമാത്രമാണ് തൽക്കാലിക ആശ്വാസം. ഒന്നാംപാദത്തിൽ വളർച്ച നെഗറ്റീവ് 0.1 ശതമാനമായിരുന്നു.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.