24/9/25
അബുദാബി ∙ ഇന്ത്യൻ മീഡിയ അബുദാബി 'ഓണം മൂഡ് 2025' എന്ന പേരിൽ ഓണാഘോഷം നടത്തി. അത്തപ്പൂക്കളം, സംഗീത വിരുന്ന്, മറ്റു കലാപരിപാടികളും അരങ്ങേറി. പ്രസിഡന്റ് സമീർ കല്ലറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റാഷീദ് പൂമാടം, ട്രഷറർ ഷിജിന കണ്ണൻ ദാസ് എന്നിവർ പ്രസംഗിച്ചു. ബുർജിൽ ഹോൾഡിങ്സ് റീജനൽ ബിസിനസ് ഡവലപ്മെന്റ് മാനേജർ നിവിൻ വർഗീസ്, അരുൺ നായർ, സോനു സൈമൺ തുടങ്ങിയവർക്ക് ഉപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡന്റ് റസാഖ് ഒരുമനയൂർ, ജോയിന്റ് സെക്രട്ടറി നിസാമുദ്ദീൻ, ഷിഹാബ് എന്നിവർ പങ്കെടുത്തു.