24/9/25
മസ്‌കത്ത് ∙ സൗദി അറേബ്യയുടെ 94-ാം ദേശീയ ദിനാഘോഷം ഒമാന്‍ - സൗദി അതിര്‍ത്തിയില്‍ വര്‍ണാഭമായി ആഘോഷിച്ചു. എംറ്റി ക്വാര്‍ട്ടര്‍ അതിര്‍ത്തിയില്‍ സൗദി എംബസി അധികൃതരും റോയല്‍ ഒമാന്‍ പൊലീസും ചേര്‍ന്നൊരുക്കിയ ആഘോഷത്തില്‍ ഇരു രാഷ്ട്രങ്ങളുടെയും ചരിത്രത്തെ അടയാളപ്പെടുത്തിയ പ്രദര്‍ശനം, റോയല്‍ ഒമാന്‍ പൊലീസിന്റെ സംഗീത പ്രകടനം, ദാഹിറ ഗവര്‍ണറേറ്റ് ഒരുക്കിയ പരമ്പരാഗത നൃത്തങ്ങള്‍, പാരഗ്ലൈഡിങ് എന്നിവ അരങ്ങേറി. ഒമാന്‍, സൗദി ഉന്നത ഉദ്യോഗസ്ഥര്‍, ദാഹിറ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് പ്രതിനിധികള്‍ എന്നിവര്‍ അതിഥികളായിരുന്നു.