24/9/25
ന്യൂയോർക്ക്∙ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ (യുഎൻഎച്ച്ആർസി) പാക്കിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ. സ്വന്തം പൗരന്മാർക്കുനേരെ ബോംബ് വർഷിക്കുന്നവരാണ് പാക്കിസ്ഥാനെന്ന് ഖൈബർ പഖ്തൂൺഖ്വ മേഖലയിൽ പാക്ക് സൈന്യം നടത്തിയ ആക്രമണം ചൂണ്ടിക്കാട്ടി ഇന്ത്യൻ പ്രതിനിധി ക്ഷിതിജ് ത്യാഗി പറഞ്ഞു. രാജ്യാന്തര വേദികളിൽ ഇന്ത്യയ്ക്കെതിരെ അടിസ്ഥാനരഹിതവും പ്രകോപനപരവുമായ ആരോപണങ്ങൾ ഉന്നയിച്ചു പാക്കിസ്ഥാൻ ശ്രദ്ധ തിരിക്കുകയാണെന്നും യുഎൻഎച്ച്ആർസിയുടെ 60 ാം സമ്മേളനത്തിൽ സംസാരിക്കവേ ത്യാഗി പറഞ്ഞു.