24/9/25
ഷാർജ ∙ തിളങ്ങുന്ന വെള്ള ഗൗൺ അണിഞ്ഞ്, പുഷ്പാലംകൃതമായ വേദിയിൽ മാലാഖമാരെപ്പോലെ അലങ്കരിച്ച പക്ഷികളുടെ കൂട്ടത്തിന് നടുവിൽ അവളുണ്ടായിരുന്നു; ആ മുഹൂർത്തം കണ്ടുനിന്നവരുടെയെല്ലാം കണ്ണുകൾക്ക് അതൊരു മനോഹര കാഴ്ചയായിരുന്നെങ്കിൽ ഒരമ്മയ്ക്ക് അത് ഹൃദയത്തിൽ തൊടുന്ന നിമിഷമായിരുന്നു. ആ കൈകളിൽ ഒരുപാട് കാലം ചേർത്തുപിടിച്ച കുഞ്ഞുപെണ്ണ് പുതിയൊരു ജീവിതയാത്ര തുടങ്ങുന്നതിന്റെ സന്തോഷം.