25/9/25
അൽഖോബാർ: അൽഖോബർ ന്യൂ കോർണിഷിൽ സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ഏറ്റവും വലിയ ഷാറ്റേർഡ് ഗ്ലാസ് ആർട്ട് ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടി. ഈ വർഷത്തെ സൗദി ദേശീയ ദിനത്തിന്റെ ഔദ്യോഗിക ചിഹ്നം ആലേഖനം ചെയ്ത കലാസൃഷ്ടി അൽഖോബർ മുനിസിപ്പാലിറ്റിയുടെയും യൂണിലിവറിൻ്റെയും (കംഫർട്ട്) സഹകരണത്തോടെയാണ് ലുലു ഗ്രൂപ്പ് തയാറാക്കിയത്. രാജ്യത്തിൻ്റെ അഭിമാനവും പാരമ്പര്യവും ഐക്യവും അടയാളപ്പെടുത്തുന്ന ഗ്ലാസ് ആർട്ട് അൽഖോബർ മുനിസിപ്പാലിറ്റിക്ക് സമ്മാനിച്ചു. ഇത് കിഴക്കൻ പ്രവിശ്യക്ക് ചരിത്രപരമായ പ്രാധാന്യം നൽകുന്ന ഒരു ചിഹ്നമായി കൂടി മാറി.