25/9/25
ദോഹ ∙ ഖത്തറിലെ മലയാളി എൻജിനീയർമാരുടെ കൂട്ടായ്മയായ എൻജിനീയേഴ്സ് ഫോറം സംഘടിപ്പിക്കുന്ന ഈ വർഷത്തെ വോളിബോൾ - ത്രോ ബോൾ മത്സരങ്ങൾക്ക് ആസ്പയർ ഡോമിൽ ആരംഭം കുറിച്ചു. പുരുഷൻമാർക്കുള്ള വോളിബോളിലും വനിതകൾക്കുള്ള ത്രോ ബോളിലും യഥാക്രമം പന്ത്രണ്ടും പത്തും ടീമുകൾ വീതമാണ് മാറ്റുരയ്ക്കുഇന്ത്യൻ സ്പോർട്സ് സെന്റർ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. അബ്ദുൽ സമദ് ആണ് വെള്ളിയാഴ്ച വൈകിട്ട് ആസ്പയർ ഡോമിലെ വോളിബോൾ - ജൂഡോ ഹാളിൽ ഉദ്ഘാടനം ചെയ്തത്. ജനറൽ സെക്രട്ടറി സാക്കിർ സ്വാഗതവും പ്രസിഡന്റ് ആഷിഖ് അഹ്മദ് അധ്യക്ഷതയും സ്പോർട്സ് സെക്രട്ടറി ലബീബ് നന്ദിയും പ്രകാശിപ്പിച്ചു. ഈ എഫ് ബോർഡ് ഓഫ് ഗവർണർ അംഗം അൻവർ സാദത്ത് ആശംസകൾ അർപ്പിച്ചു.ന്ന