25/9/25
ഇസ്രായേല്‍-ഫലസ്തീന്‍ വിഷയത്തില്‍ മോദി സര്‍ക്കാരിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി. വിഷയത്തില്‍ കേന്ദ്രം അഗാധമായ നിശബ്ദത കാണിക്കുകയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.
ധാര്‍മിക, മാനുഷിക മൂല്യങ്ങളോട് പിന്തിരിഞ്ഞു നില്‍ക്കുന്നു. ഭരണഘടനാ മൂല്യങ്ങളോ നയതന്ത്രപരമായ താല്‍പര്യങ്ങളോ അല്ല, ഇസ്രായേല്‍ നേതാവ് ബിന്യാമിന്‍ നെതന്യാഹുവുമായുള്ള മോദിയുടെ വ്യക്തിപരമായ ബന്ധങ്ങളാണ് ഇന്ത്യയുടെ നിലപാട് രൂപപ്പെടുത്തിയത്. ഈ രീതി അംഗീകരിക്കാനാവില്ല. ഇന്ത്യയുടെ വിദേശനയത്തെ നയിക്കാന്‍ അതിന് കഴിയില്ല. യുഎസ് ഉള്‍പ്പെടെയുള്ള മറ്റിടങ്ങളിലും സമാനമായ സമീപനങ്ങള്‍ അപമാനകരമായ രീതിയില്‍ മോദി സര്‍ക്കാര്‍ അവസാനിച്ചിട്ടുണ്ട്.