26/9/25
തിരുവനന്തപുരം∙ മറ്റു സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ കേരളത്തില്‍ എത്തിച്ച് ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷ ലഭിക്കുമ്പോള്‍ അതത് സംസ്ഥാനങ്ങളിലെ ആര്‍ടിഒകളില്‍നിന്ന് എന്‍ഒസി നല്‍കിയിട്ടുണ്ടോ എന്നു മാത്രമേ നോക്കാറുള്ളുവെന്ന് ഗതാഗത കമ്മിഷണറുടെ ഓഫിസ്. വാഹനത്തിന് എന്‍ഒസി നല്‍കിയിട്ടുണ്ടെങ്കില്‍ അത് സ്വീകരിച്ച് ഇവിടെ റജിസ്റ്റര്‍ ചെയ്തു നല്‍കുകയാണ് ചെയ്യുന്നതെന്നും ഗതാഗത കമ്മിഷണറേറ്റ് അറിയിച്ചു.