ദുബായ് ∙ ക്രിക്കറ്റ് ലോകത്തെ ഏറ്റവും വീര്യമേറിയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ദുബായ്. ഏഷ്യാ കപ്പ് 2025 ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആവേശം അണപൊട്ടും. കായികലോകം ഉറ്റുനോക്കുന്ന ഈ കിരീടപ്പോരാട്ടത്തിന്റെ ടിക്കറ്റുകൾ ഇപ്പോഴും ലഭ്യമാണ്