26/9/25
ദോഹ ∙ ഖത്തറിൽ ഇന്ത്യക്കാർക്ക് യുപിഐ വഴി പണമടയ്ക്കാൻ സൗകര്യം. ഇന്ത്യന്‍ യാത്രക്കാര്‍ക്കാണ് ഖത്തറില്‍ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സംവിധാനം ഉപയോഗിക്കാൻ സൗകര്യം ഏർപ്പെടുത്തിയത്. ഖത്തര്‍ ഡ്യൂട്ടി ഫ്രീ ഔട്ട്ലെറ്റുകളിലാണ് യുപിഐ സൗകര്യം ഏർപ്പെടുത്തിയതെന്ന് ഇന്റര്‍നാഷനല്‍ പേയ്മെന്റ്‌സ് ലിമിറ്റഡ് (എന്‍ഐപിഎല്‍) പറഞ്ഞു. എന്‍ഐപിഎല്ലും ഖത്തര്‍ നാഷനല്‍ ബാങ്കും (ക്യുഎന്‍ബി) തമ്മിലുള്ള പങ്കാളിത്തത്തിലൂടെയാണ് ഖത്തറില്‍ യുപിഐ സംവിധാനം നിലവില്‍വന്നത്.