• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
പ്രവാസി പ്രൊഫഷണലുകളെ കേരളത്തിന്റെ ബ്രാൻഡ് അംബാസഡർമാരാക്കും: മുഖ്യമന്ത്രി



കൊച്ചി: പുറംനാടുകളിൽ പ്രതിഭ തെളിയിച്ച ഒട്ടേറെ പ്രൊഫഷണലുകളും അക്കാദമിക് വിദഗ്ദ്ധരും സംരംഭകരും ഉള്ള നാടാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരളസഭയും നോർക്കയും ചേർന്ന്‌ നടത്തുന്ന ‘പ്രൊഫഷണൽ ആൻഡ്‌ ബിസിനസ്‌ മീറ്റ്‌’ കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ പ്രതിനിധികളുമായി സംവദിക്കാനും അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും കേൾക്കുവാനും മുഖ്യമന്ത്രിക്ക് സാധിച്ചു. കഴിഞ്ഞ ലോക കേരള സഭയുടെ ഭാഗമായി ഉയർന്നുവന്ന നിർദ്ദേശങ്ങളിൽ ഒന്നായിരുന്നു ഈ പ്രൊഫഷണൽ മീറ്റ്. പ്രവാസി പ്രൊഫഷണലുകളും സംസ്ഥാന സർക്കാരുമായുള്ള സഹകരണം ഉറപ്പാക്കുക, ഉയർന്നുവരുന്ന നിർദ്ദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുക, കേരളത്തിന്റെ മുന്നേറ്റങ്ങളെ അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കുന്ന ബ്രാൻഡ് അംബാസഡർമാരായി പ്രവാസി പ്രൊഫഷണലുകളെ ഉപയോഗപ്പെടുത്തുക എന്നിവയാണ് ഈ പരിപാടിയുടെ സുപ്രധാന ലക്ഷ്യങ്ങൾ. വൈജ്ഞാനിക നൂതനത്വ സമൂഹമായി കേരളത്തെ വളർത്താനുള്ള സർക്കാരിൻ്റെ ശ്രമങ്ങൾക്ക് ഊർജ്ജം പകരാൻ ഈ പ്രൊഫഷണൽ മീറ്റ് സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.