29/09/25
ദുബായ് ∙ ആഗോള വിപണിയിൽ സ്വർണവില കുതിച്ചുയർന്നതോടെ യുഎഇയിലും സ്വർണത്തിന് വീണ്ടും റെക്കോർഡ് വില. ഇന്ന് (തിങ്കൾ) രാവിലെയാണ് ഗ്രാമിന് മൂന്ന് ദിർഹം വർധനയോടെ പുതിയ ചരിത്രനേട്ടം രേഖപ്പെടുത്തിയത്. രാവിലെ 22-കാരറ്റ് സ്വർണത്തിന് ഗ്രാമിന് 422.75 ദിർഹമായും 24-കാരറ്റ് സ്വർണത്തിന് 456.75 ദിർഹമായുമാണ് വില ഉയർന്നത്.