29/09/25
ദുബായ്∙ വീസ നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതികളും കൂട്ടിച്ചേർക്കലുകളുമായി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ഇന്നാണ് (29) പുതിയ വീസാ നിയമങ്ങൾ പ്രഖ്യാപിച്ചത്. പുതുതായി നാല് സന്ദർശക വീസാ വിഭാഗങ്ങൾ ഉൾപ്പെടുത്തിയതാണ് ഏറ്റവും പ്രധാന മാറ്റം. നിർമിതബുദ്ധി(എഐ), വിനോദം, ഇവന്റുകൾ, ക്രൂയിസ് കപ്പലുകൾ, ഒഴിവുസമയ ബോട്ടുകൾ തുടങ്ങിയ മേഖലകളിലെ വിദഗ്ധർക്കാണ് പുതിയ വീസകൾ.