3/10/25
ദുബായ് ∙ ആദ്യാക്ഷരങ്ങൾ കുരുന്നുകൾക്ക് എന്നും വെളിച്ചമാകട്ടെ എന്നാണ് ഓരോ വിദ്യാരംഭത്തിലും പ്രാർഥനയെന്ന് ഗായകൻ ജി.വേണുഗോപാൽ പറഞ്ഞു. എഴുത്തിനിരുത്ത് പ്രവാസ ലോകത്തെ സാംസ്കാരിക രംഗത്തും മുദ്ര പതിപ്പിച്ചു കഴിഞ്ഞു. നാട്ടിലും ദുബായിലും വർഷങ്ങളായി മനോരമയോടൊപ്പം വിദ്യാരംഭത്തിന്റെ ഭാഗമാകാൻ സാധിച്ചതിലുള്ള സന്തോഷവും പ്രകടിപ്പിച്ചു. കലാകാരന്മാരെ ഏറെ സ്നേഹിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നവരാണ് പ്രവാസികൾ. എല്ലാ കാര്യങ്ങളെയും ഗൗരവത്തോടെയും ആഴത്തിലും സമീപിക്കുന്നവർ. പ്രവാസികൾ കലാകാരന്മാട് കാണിക്കുന്ന തീക്ഷ്ണമായ ഇഴുകിച്ചേരൽ വിദ്യാരംഭത്തിലും പ്രകടമാണെന്ന് വേണുഗോപാൽ പറഞ്ഞു.