3/10/25
ദുബായ് ∙ അറബ് രാഷ്ട്രമായ ഖത്തറിനെതിരായ ഏത് ആക്രമണവും യുഎസിനെതിരെ എന്നു കണക്കാക്കി നയതന്ത്ര, സാമ്പത്തിക, വേണ്ടിവന്നാൽ സൈനിക നടപടിയിലൂടെ പ്രതിരോധിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചുഈയിടെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ഖത്തറിലേക്ക് നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടിരുന്നു. യുഎസ് സമ്മർദത്തെത്തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഖത്തർ ഭരണാധികാരി ഷെയ്ഖ് തമിം ബിൻ ഹമാദ് അൽത്താനിയെ ഫോണിൽ വിളിച്ച് ആക്രമണത്തിൽ ക്ഷമാപണം നടത്തിയിരുന്നു