3/10/25
മസ്കത്ത് ∙ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ടു പേർ ഒമാനിൽ മരിച്ചു. യൂറാൻസ് സ്റ്റാർ( URANUS STAR) എന്ന ബ്രാൻഡ് വെള്ളത്തിൽ നിന്നാണ് വിഷബാധ ഉണ്ടായത്. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുവൈഖ് വിലായത്തിൽ വിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒമാനി പൗരനും പ്രവാസി സ്ത്രീയുമാണ് മരിച്ചത്.