3/10/25
തിരുവനന്തപുരം∙ ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവുമായി ദേവസ്വം വിജിലന്‍സ്. 1998-99 കാലഘട്ടത്തില്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണം ഉപയോഗിച്ച് ശബരിമലയില്‍ ശ്രീകോവിലും ദ്വാരപാലകശില്‍പങ്ങളും ഉള്‍പ്പെടെ സ്വര്‍ണം പൂശിയതിന്റെ രേഖകള്‍ ദേവസ്വം വിജിലന്‍സ് കണ്ടെടുത്തു. ഏറെ നാളായി കാണാനില്ലാതിരുന്ന രേഖകള്‍ ദേവസ്വം മരാമത്ത് ഓഫിസില്‍നിന്നാണ് കണ്ടെത്തിയത്