3/10/25
ചെന്നൈ ∙ കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നിലവിൽ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു. പൊതുയോഗങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ (എസ്ഒപി) രൂപീകരിക്കുന്നതു വരെ ഒരു യോഗത്തിനും ഇനി അനുമതി നൽകില്ലെന്നു തമിഴ്നാട് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.