3/10/25
ഇന്ത്യൻ ക്രിക്കറ്റിന്റെ ‘കുട്ടി മാമാങ്ക’മായ ഐപിഎല്ലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമകൂടിയായ ജൂഹി ചൗളയാണ് സമ്പത്തിൽ ഏറ്റവും മുന്നിലുള്ള വനിതാ ചലച്ചിത്രതാരം.7,790 കോടി രൂപയാണ് ജൂഹിയുടെ ആസ്തി. കഴിഞ്ഞ ഒറ്റവർഷം ജൂഹി ചൗളയുടെയും കുടുംബത്തിന്റെയും ആസ്തിയിലുണ്ടായ വർധന 69 ശതമാനം. 4,600 കോടി രൂപയായിരുന്നു 2024ൽ ആസ്തി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (കെകെആർ) മാതൃസ്ഥാപനമായ നൈറ്റ് റൈഡേഴ്സ് സ്പോർട്സിലെ ഓഹരി പങ്കാളിത്തമാണ് ജൂഹിയുടെ ആസ്തി വർധനയ്ക്ക് വഴിയൊരുക്കിയത്. കഴിഞ്ഞ 2 വർഷത്തിനിടെ ഒറ്റ സിനിമയിൽ പോലും അഭിനയിക്കാതെയാണ് ജൂഹി ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ചലച്ചിത്ര നടി എന്ന പട്ടം സ്വന്തമാക്കിയത്.