4/10/25
റിയാദ് ∙ സൗദിയിലെ ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെ കൈമാറുന്നതിനുള്ള നാലാം ഘട്ടം ആരംഭിച്ചു. അംഗീകൃത ഔദ്യോഗിക ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ പ്രതിമാസ ശമ്പളം നൽകുന്നതിനുള്ള പദ്ധതിയുടെ നാലാം ഘട്ടം തുടക്കമിട്ടതായി മാനവ വിഭവശേഷി സാമൂഹിക മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ഗാർഹിക തൊഴിലാളികളുടെ ശമ്പളവുമായി ബന്ധപ്പെട്ട അവകാശങ്ങൾ ഉറപ്പുനൽകുന്നതിനും തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള കരാർ ബന്ധത്തിൽ സുതാര്യത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഗുണപരമായ നടപടിയാണിത്.