4/10/25
ദുബായ് ∙ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ അല്ലാത്ത എല്ലാ യാത്രക്കാരും 'ഇ-അറൈവൽ കാർഡ്' പൂർത്തിയാക്കണം എന്ന് വിമാനക്കമ്പനിയായ എമിറേറ്റ്‌സ് സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച പുതിയ യാത്രാ നിയമങ്ങളെക്കുറിച്ച് എമിറേറ്റ്‌സ് ഉപദേശം നൽകി. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുതൽ 24 മണിക്കൂർ മുൻപ് വരെ ഇന്ത്യയുടെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വെബ്‌സൈറ്റ് വഴി യാത്രക്കാർക്ക് ഈ ഡിജിറ്റൽ ഫോം സമർപ്പിക്കാവുന്നതാണ്. ഈ സേവനം പൂർണമായും സൗജന്യം