4/10/25
മസ്‌കത്ത് ∙ മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലെ പാര്‍ക്കിങ് നിരക്കില്‍ ഏര്‍പ്പെടുത്തിയ ഇളവ് തുടരുമെന്ന് ‘ഒമാന്‍ എയര്‍പോര്‍ട്ട്‌സ്’ അറിയിച്ചു. പ്രതിദിനം ഒരു റിയാല്‍ നിരക്കില്‍ എയര്‍പോര്‍ട്ടിലെ പി5, പി6 പാര്‍ക്കിങ് ഏരിയകളില്‍ തുടര്‍ന്നും വാഹനം പാര്‍ക്ക് ചെയ്യാന്‍ സാധിക്കും.ലോജിസ്റ്റിക്‌സ് ദിനാഘോഷങ്ങളുടെ ഭാഗമായാണ് നേരത്തെ ഓഫര്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഏപ്രില്‍ 30ന് ആരംഭിച്ച ഓഫര്‍ നിരക്ക് സെപ്റ്റംബര്‍ 30 വരെ തുടരുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, നിരക്കിളവ് ഈ വര്‍ഷം അവസാനം വരെ തുടരുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അധികൃതര്‍ വ്യക്തമാക്കി