4/10/25
കുവൈത്ത് സിറ്റി ∙ പ്രവാസിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈത്ത് പൗരന് പതിനഞ്ചു വർഷം കഠിന തടവ്. കുവൈത്തിലെ അല്‍മുത്‌ലഅ് മരുഭൂപ്രദേശത്ത് പലചരക്ക് കട ജീവനക്കാരനായ ഏഷ്യന്‍ വംശജന്‍ മരിച്ച കേസിലാണ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. കടയിൽനിന്ന് സാധനങ്ങൾ വാങ്ങി പണം നൽകാതെ കടന്നുകളയാൻ ശ്രമിച്ച കുവൈത്ത് പൗരന്റെ കാർ തടയാൻ കച്ചവടക്കാരൻ ശ്രമിച്ചിരുന്നു.