4/10/25
ഒന്റാറിയോ (കാനഡ): തുടര്‍ച്ചയായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒന്റാറിയോ പ്രവിശ്യയിലെ ഒരു സിനിമാ തിയറ്റര്‍ ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഋഷഭ് ഷെട്ടിയുടെ കാന്താര: ചാപ്റ്റര്‍ 1, പവന്‍ കല്യാണിന്റെ ദേ കോള്‍ ഹിം ഒജി ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് ബാധിച്ചത്.
തീയിടല്‍, വെടിവെപ്പ് ഉള്‍പ്പെടെയുള്ള ആക്രമണങ്ങളാണ് ഈ തീരുമാനം വരാന്‍ കാരണം. സെപ്റ്റംബര്‍ 25ന് രണ്ട് പേര്‍ ഗ്യാസ് കാനുകള്‍ ഉപയോഗിച്ച് തിയറ്ററിന്റെ പ്രവേശന കവാടത്തിന് തീയിടാന്‍ ശ്രമിച്ചിരുന്നു. സമയബന്ധിതമായ ഇടപെടലിലൂടെ തീ നിയന്ത്രിച്ചെങ്കിലും കെട്ടിടത്തിന്റെ പുറംഭാഗം കേടുപാടുകള്‍ നേരിട്ടു. ഒക്ടോബര്‍ 2ന് ഒരാള്‍ തിയറ്ററിനെ ലക്ഷ്യമാക്കി ഒന്നിലധികം തവണ വെടിയുതിര്‍ക്കുകയും ചെയ്തു. ഇരുവിധ സംഭവങ്ങളും തിയറ്ററിനെയാണ് ലക്ഷ്യമിട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു