4/10/25
സലാല: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തളിക്കര സ്വദേശി കാഞ്ഞിരോളിയിലെ അങ്ങാടിക്കുന്നത്ത് അഷ്റഫ് (52) നിര്യാതനായി. സലാലയിൽ ജോലി ചെയ്യുകയായിരുന്ന അഷ്റഫ് അപകടത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്നു.
പിതാവ് പരേതനായ മൊയ്തു. മാതാവ് സി കെ അയ്ശു, ഭാര്യ: ഫൗസിയ പുതിയോട്ടിൽ, മക്കൾ: മുഹമ്മദ് അജ്ഫാൻ, മുഹമ്മദ് ആഷിഫ്, മുഹമ്മദ് തമീം, ഫാത്വിമ തഹ്സി, സഹോദരങ്ങൾ: എ കെ നാസർ, ജമാൽ, വഹീദ.